08:26am 07 June 2026
NEWS
പിഎം ശ്രീ പദ്ധതി സിപിഐ നിലപാടിനെ സ്വാഗതം ചെയ്ത് സണ്ണി ജോസഫ്
27/10/2025  08:26 PM IST
സണ്ണി ലുക്കോസ്
പിഎം ശ്രീ പദ്ധതി സിപിഐ നിലപാടിനെ സ്വാഗതം ചെയ്ത് സണ്ണി ജോസഫ്

പിഎം ശ്രീ പദ്ധതിയിൽ സിപിഐ നിലപാട് നല്ല കാര്യം. ഉറച്ച നിലപാട് ഉണ്ടായതിനെ സ്വാഗതം ചെയ്യുന്നു. അവഹേളിച്ചതിന് ഇത്രയെങ്കിലും പ്രതികരിക്കുന്നതിൽ സന്തോഷം. പിഎം ശ്രീ നടപ്പിലാക്കുന്നില്ലെന്ന പ്രഖ്യാപനം തട്ടിപ്പ്. സിപിഐയെ കബളിപ്പിക്കാൻ സിപിഐഎമ്മിലെ വല്യേട്ടൻ പാർട്ടി വിചാരിച്ചാൽ നടക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മന്ത്രി ശിവൻകുട്ടി ഉരുണ്ടുകളിക്കാൻ ശ്രമിക്കുകയാണെന്നും അതിൽ സിപിഐ വീഴുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുമോ എന്ന് ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു സണ്ണി ജോസഫിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. മാധ്യമങ്ങൾ സ്വാഗതം ചെയ്യൂ എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img